National

കുടുംബ വഴക്ക്; ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു

ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സറില്‍ ബുല്ലെനംഗല്‍ ഗ്രാമത്തില്‍ ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ഭര്‍ത്താവ് തീക്കൊളുത്തി കൊന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന 23 വയസുകാരി പിങ്കിയെയാണ് ഭര്‍ത്താവ് സുഖ്ദേവ് ദാരുണമായി കൊലപ്പെടുത്തിയത്. ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കെയാണ് യുവതിയുടെ ദാരുണാന്ത്യം. ഇരുവരും തമ്മിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

പല കാരണങ്ങള്‍ പറഞ്ഞ് ഇരുവര്‍ക്കും ഇടയില്‍ തര്‍ക്കം രൂക്ഷമായിരുന്നെന്നും സംഭവ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ സുഖ്ദേവ് പിങ്കിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ അര്‍ധ രാത്രിയോടെ പൊലീസ് പിടികൂടി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!