തന്‍റെ വ്യക്തി ജീവിതത്തെയും രാഷ്ടീയത്തെയും കോവിഡ് ലോകത്തോട് ഉപമിച്ച് ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിലേക്ക് മടങ്ങിവരണമെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നത്.
സി.പി.എമ്മിനാൽ രണ്ട് തവണ വഞ്ചിക്കപ്പെട്ട ചെറിയാൻ ഫിലിപ്പ് പാർട്ടിയിലേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂല നിലപാടുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.