Kerala News

കോട്ടയം മെഡിക്കല്‍ കോളേജില്‍ എസ്എഫ്‌ഐയുടെ വിജയാഘോഷം;100 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം മെഡിക്കല്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച സംഭവത്തില്‍ നൂറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് കോളജ് പ്രിൻസിപ്പലിനും തിരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകനും പൊലീസ് നോട്ടീസ് നൽകും.തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് എസ്എഫ്ഐ പ്രവർത്തകര്‍ ഒത്തുകൂടിയത്. ലൈബ്രറി സമുച്ചയത്തിന് മുന്‍പിലാണ് നൂറോളം വിദ്യാര്‍ഥികള്‍ ഒത്തുകൂടി ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കോവിഡ് മഹാമാരിയെയും മാനദണ്ഡങ്ങളെയും കുറിച്ച് ഏറ്റവും നന്നായി അറിയുന്ന എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രോട്ടോകോള്‍ ലംഘനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ചയായിരിക്കുകയാണ് ചര്‍ച്ചയായി. ആ ചർച്ചയെ തുടർന്നാണ് വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!