കുന്ദമംഗലം: ഇനി കുന്ദമംഗലത്ത് എത്തുന്നവര്‍ ദഹിച്ച് വലയണ്ട. ശുദ്ധമായ തണുപ്പിച്ച കുടിവെള്ളവുമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച വാട്ടര്‍ എ.ടി.എം ഉടന്‍ തന്നെ പ്രവര്‍ത്തന സഞ്ജമാവും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ ചെവഴിച്ചാണ് കുന്ദമംഗലം അങ്ങാടിയില്‍ സാംസ്‌കാരിക നിലയത്തിന് സമീപം വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്. വിദ്യാര്‍ഥികള്‍ അടക്കം ആയിരകണക്കിനാളുകള്‍ എത്തുന്ന കുന്ദമംഗലത്ത് കുടിവെള്ളത്തിനായി കടകളെ ആശ്രയിക്കണമായിരുന്നു. വാട്ടര്‍ എ.ടി.എം സഞ്ജമാവുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. മലപ്പുറം എടപ്പാളിലുള്ള ട്രയാക്ക് ഓട്ടോമേഷന്‍ കമ്പനിയാണ് വാട്ടര്‍ എ.ടി.എം സ്ഥാപിക്കുന്നത്. പണി പൂര്‍ത്തിയാക്കി ഉടന്‍ തന്നെ വാട്ടര്‍ എ.ടി.എം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ സാധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ കിണറില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുചീകരിച്ചാണ് വാട്ടര്‍ എ.ടി.എം വഴി നല്‍കുന്നത്. സൗജന്യമായാണ് വാട്ടര്‍ എ.ടി.എമ്മില്‍ നിന്ന് വെള്ളം നല്‍കുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇനി ദാഹിച്ച് വലയണ്ട; കുന്ദമംഗലത്ത് കുടിവെള്ളത്തിന് എ.ടി.എം
