കാരന്തൂര്‍ കോളാഴി താഴത്ത് കഞ്ചാവ് കച്ചവടം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ ആക്രമം നടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്നും പ്രദേശത്തെ കഞ്ചാവും മറ്റ് രാസലഹരിയും നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പടിപടിയായി അടച്ച് പുട്ടിയ ആയിരത്തോളം ബാറുകള്‍ തുറക്കുകയും എം.ഡി.എം പോലുള്ള രാസ ലഹരികള്‍ റോഡു വഴിയും റയില്‍വഴിയും കടല്‍ വഴിയും വിമാനതാവളങ്ങള്‍ വഴിയും കേരളത്തിലേക്ക് വ്യാപകമായി എത്തിയത് തടയാതിരുന്ന സര്‍ക്കാരും പോലിസുമാണ് കുറ്റകരമായ അനാസ്ഥ കാണിച്ചതെന്ന് നെറ്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഡി.സി.സി ജന:സെക്രട്ടറി അബ്ദുറഹിമാന്‍ ഇടക്കുനി പറഞ്ഞു
കാരന്തൂര്‍ അങ്ങാടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കൊളാ ഴി താഴം അങ്ങാടിയില്‍ സമാപിച്ചു. ടൗണ്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോമന്‍ തട്ടാരക്കല്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി സക്കീര്‍ ഹുസൈന്‍ . കെ സുകുമാരന്‍ നായര്‍ ,അനിഷ് മാമ്പ്ര , മണിലാല്‍ മാമ്പ്ര ദിനേഷ് കാരന്തൂര്‍ , ദാസന്‍ പുത്തലത്ത് . ഹരിഷ് പോലക്കല്‍ , ഹാരിസ് കുഴിമേല്‍ , ചന്ദ്രന്‍ കല്ലറ , ഇല്യാസ് അടിയല ത്തി , ടി സുധാകരന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി