National

സമരം ചെയ്യുന്നത് കമ്യൂണിസ്റ്റ് വിരുദ്ധന്മാര്‍; ആശമാരുടെ സമരത്തെ വീണ്ടും വിമര്‍ശിച്ച് എ വിജയരാഘവന്‍

ന്യൂഡല്‍ഹി: ആശമാരുടെ സമരത്തെ വീണ്ടും വിമര്‍ശിച്ച് സിപിഎം നേതാവ് എ.വിജയരാഘവന്‍. ആശാ സമരം എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്നതാണെന്ന് വിജയരാഘവന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാല്‍ സമരമാവില്ല. 90 ശതമാനം ആശമാരും സമരത്തിലില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനം.ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിജയരാഘവന് മറുപടിയുമായി ആശാപ്രവര്‍ത്തകര്‍ രംഗത്തെത്തി.സമരം ചെയ്യുന്നവരുടെ ജാതകം വിജയരാഘവന്‍ നോക്കേണ്ടതില്ലെന്ന് ആശാ സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. ‘തൊഴില്‍ എടുക്കുന്നതിന്റെ കൂലിയാണ് ആവശ്യപ്പെടുന്നത്.ഇത് നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.കമ്മ്യൂണിസ്റ്റുകാരാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതില്ല.കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണോ സമരം ചെയ്യാനാകൂ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തുന്ന സമരത്തെ അംഗീകരിക്കണം’..മിനി പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!