കുന്ദമംഗലം ഗ്രാമപഞ്ചായത്, കുടുംബരോഗ്യകേന്ദ്രത്തിന്റെയും അഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ദ്ധക്യജനാവിഭാഗത്തിനായി വായോവസന്തം 2025 എന്ന പദ്ധതി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വാര്‍ത്തഖ്യ സഹജമായ ആരോഗ്യ, മാനസിക, സാമൂഹിക പ്രശ്‌നങ്ങള്‍ വായോവസന്തം 2025 പരിപാടിയില്‍ കൂടി അവതരിപ്പിച്ചു. ആയുര്‍വേദ, ഹോമിയോ, അലോപ്പതി മെഡിക്കല്‍ ക്യാമ്പ്, ജീവിതത്തില്‍ യോഗ, വ്യായാമം എന്നിവയുടെ പ്രാധാന്യം, വയോജനങ്ങള്‍ കലാ പരിപാടി എന്നിവ സംഘടിപ്പിച്ചു.ചടങ്ങില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നേല്‍ പരിപാടി ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവല്ലത്തു,, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷബ്ന റഷീദ്,വികസന ചെയര്‍മാന്‍ പ്രീതി UC, വാര്‍ഡ് മെമ്പര്‍ ആയ സുരേഷ്ബാബു, കൗലത്തു, ഷമീറ, ഷൈജ വളപ്പില്‍, ലിബിന, മെഡിക്കല്‍ ഓഫീസര്‍ അര്‍ച്ചന വി,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് എം, പി എച് എന്‍ ജയലക്ഷ്മി, ജെ എച് ഐ സജീവന്‍ കെ പി, അക്ഷയ് സി. പി എന്നിവര്‍ സംസാരിച്ചു.
കുന്ദമംഗലത്ത് ‘വായോവസന്തം’ പദ്ധതി സംഘടിപ്പിച്ചു
