കുന്ദമംഗലം : പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് എളമരം കരീം എം.പിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കാരന്തൂര്‍ മര്‍കസ് പരിസരത്ത് നിന്നാരംഭിച്ച് കുന്ദമംഗലം മുക്കം റോഡ് ജങ്ഷനില്‍ സമാപിച്ചു. പി.ടി.എ. റഹിം എം.എല്‍.എ, ടി.വിശ്വനാഥന്‍, പി.കെ. പ്രേംനാഥ്, മുക്കം മുഹമ്മദ്, ബാബു പറശ്ശേരി, പി. ഷൈപു, ചൂലൂര്‍ നാരായണന്‍, എം. ഭക്തോത്തമന്‍, അബൂബക്കര്‍, അനില്‍ കുമാര്‍, എം.എം. സുധീഷ് കുമാര്‍, വി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍; എല്‍.ഡി.എഫ് നൈറ്റ് മാര്‍ച്ച്

