മലപ്പുറം: നിലമ്പൂരില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പോത്തുകല്ല് സ്വദേശികളായ മുരളീധരന്‍, സുനീര്‍, ഷിജു, ബാലകൃഷ്ണന്‍ എന്നിവരാണ് ഇന്നലെ രാത്രി വനംവകുപ്പിന്റെ പിടിയിലായത്. ഇരുള്‍ക്കുന്ന് വനമേഖലയില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥലത്ത് നിന്ന് പോത്തിന്റെ തല കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടുപോത്തിനെ വേട്ടയാടിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചു.
കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തി; നാലുപേര്‍ അറസ്റ്റില്‍

