പാലാഴി മഹാവിഷ്ണു ക്ഷേത്രം റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ പാലാഴി മഹാവിഷ്ണു ക്ഷേത്രം റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31ന് മുമ്പായി പൂർത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ റോഡിൻ്റെ ഉദ്ഘാടനം നടത്തിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, വാർഡ് മെമ്പർ എം ഉഷാദേവി, കെ ഇമ്പിച്ചിക്കോയ, സി.ടി യൂസഫ്, എൻ ചന്ദ്രശേഖരൻ സംസാരിച്ചു.

