ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ടായി സുധീര്‍ കുന്ദമംഗലം ചുമതലയേറ്റു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും വികസനവും സമൂഹത്തിന് വലിയ പ്രചോദനം ഉണ്ടാക്കുന്നുണ്ട് അതാണ് കേന്ദ്രസര്‍ക്കാരിന്റെ മുഖമുദ്രയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി രഘുനാഥ് അഭിപ്രായപ്പെട്ടു. സുധീര്‍ കുന്ദമംഗലം ചുമതലയേല്‍ക്കുന്ന മണ്ഡലം തല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബിജെപി മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരി എന്‍ പി രാമദാസ് അധ്യക്ഷത വഹിച്ചു. ടി.പി.സുരേഷ്, ഇ. പ്രശാന്ത് കുമാര്‍ , ടി. ചക്രായുധന്‍, കെ.സി.വത്സരാജ് ,കെ ടി വിപിന്‍ , ഗണേശന്‍ , ബബിലു, അജിത്ത്കുമാര്‍, സി.എം.ഷാജി, വിദ്യുലത എന്നിവര്‍ സംസാരിച്ചു. പി. സിദ്ധാര്‍ത്ഥന്‍ സ്വാഗതവും സനൂപ് നന്ദിയും പറഞ്ഞു.
ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ടായി സുധീര്‍ കുന്ദമംഗലം ചുമതലയേറ്റു

