കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്. ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.