കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ന്നു.104 ലൈറ്റുകളും ക്യാമറയുമാണ് തകർന്നത്. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. ഇന്നലെ രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്.