Kerala News

സ്പീക്കര്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസം; സ്പീക്കര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യം

സ്പീക്കര്‍ സ്ഥാനത്ത് നിന്നും പി ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം എം ഉമ്മര്‍ എംഎല്‍എ അവതരിപ്പിച്ചു. സ്പീക്കര്‍ക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാല്‍ സാങ്കേതിക വാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മര്‍ എംഎല്‍എ പറഞ്ഞു. മാധ്യമവാര്‍ത്തകള്‍ക്കെതിരെ സ്പീക്കര്‍ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാനാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് എംഎല്‍എ പറഞ്ഞു. അതിനിടെ തന്റെ വാദത്തെ എം ഉമ്മര്‍ കളിയാക്കിയതിനെ മന്ത്രി ജി സുധാകരന്‍ എതിര്‍ത്തു. തലയില്‍ കയറാന്‍ വരണ്ട എന്ന് എംഎല്‍എ മറുപടി പറഞ്ഞത് സഭയില്‍ ബഹളത്തിന് കാരണമായി.

വളരെ അപൂര്‍വമായാണ് സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം ഉയര്‍ന്നുവന്നിട്ടുള്ളത്. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഡയസില്‍ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിക്കുന്നത്.

പ്രമേയം ചട്ട വിരുദ്ധം എന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. പ്രമേയം രാഷ്ട്രീയ പ്രേരിതം ആകരുത്, വ്യക്തമാകണമെന്നാണ് ലോക്സഭാ ചട്ടം പറയുന്നത്. അഭ്യൂഹങ്ങള്‍ കൊണ്ട് സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനാകില്ല. പ്രമേയം പത്രവാര്‍ത്തയെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രമേയം നിലനില്‍ക്കില്ല. എന്‍ഐഎ സംശയിക്കുന്നത് കൊണ്ട് ഒരാള്‍ കുറ്റക്കാരനാവില്ല. ആരോടെങ്കിലും സ്പീക്കര്‍ക്ക് വ്യക്തിപരമായ ബന്ധമുള്ളത് തെറ്റാവില്ല. ഒരു പ്രതിയുടെ വര്‍ക് ഷാപ്പിന്റെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യം ഉണ്ടായതായി പറയുന്നു. ജനുവരി ആറിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി നാലിനാണ് എം ഉമ്മര്‍ നോട്ടീസ് നല്‍കിയത്. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന് സ്പീക്കര്‍ക്ക് നോട്ടീസോ അറിയിപ്പോ കിട്ടിയിട്ടില്ല. ഇത് അഭ്യൂഹം മാത്രമാണ്. ധൂര്‍ത്തും അഴിമതിയും വ്യക്തമല്ല. നോട്ടീസില്‍ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാന്‍ പാടില്ലെന്നും എസ് ശര്‍മ്മ ആവശ്യപ്പെട്ടു.

നോട്ടീസില്‍ തെളിവില്ല, ആരോപണം മാത്രമേയുള്ളൂവെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഒരു പ്രാഥമിക അന്വേഷണം പോലും സ്പീക്കര്‍ക്കെതിരെ നടന്നിട്ടില്ല. സബ്ജക്ടീവായി ആരോപണം ഉന്നയിക്കണം. നോട്ടീസ് തെറ്റാണ്, ഒരുതരത്തിലും തെളിവില്ലാത്തതാണ്. കട ഉദ്ഘാടനം ചെയ്തത് തെറ്റാണോ അല്ല. നിയമത്തിന് വിരുദ്ധമാണ് പ്രമേയമെന്നും മന്ത്രി പറഞ്ഞു. എസ് ശര്‍മ്മ ഉന്നയിച്ചത് ശരിയായ കാര്യങ്ങളാണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പ്രമേയം ആയതിനാല്‍ അതിന്റെ സാങ്കേതികത്വങ്ങളിലേക്ക് കടക്കാതെ പ്രമേയം അനുവദിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!