ന്യൂഡല്‍ഹി: പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി. അമിത് ഷായുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. ഭരണഘടനാ ചര്‍ച്ചയില്‍ അമിത് ഷാ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിലടക്കം വളച്ചൊടിച്ച് പ്രചരിപ്പിച്ചു എന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.
അമിത് ഷാ അംബേദ്കറെ അപാനിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അംബേദ്കറെ അപമാനിച്ചത് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ബിജെപി രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി രംഗത്തെത്തിയത്.

