ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി വര്‍ധിച്ചു. പ്രളയത്തെതുടര്‍ന്ന് തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. തുടര്‍ന്ന് ഈ റൂട്ടിലെ 16 ട്രെയിനുകള്‍ റദ്ദാക്കി. ഈ സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ തമിഴ്നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്.
തമിഴ്നാട്ടിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

