കണ്ണൂര്‍: പാനൂര്‍ വടക്കേ പൊയിലൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയെ തളച്ചു. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തില്‍ പങ്കെടുക്കാനായി ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നു.
ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് ആനയെ തളച്ചത്.

