Kerala

കോഴിക്കോട് മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു; സംഭവമറിഞ്ഞ് ഓടിയെത്തിയവർ മദ്യക്കുപ്പികൾ പെറുക്കി കൂട്ടി, ചിലർ മദ്യപിക്കുകയും ചെയ്തു

കോഴിക്കോട്: മദ്യം കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട് മദ്യക്കുപ്പികൾ റോഡിൽ ചിതറിവീണു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിലാണ് സംഭവം. പാലത്തിൽ ഇടിച്ചതിനെത്തുടർന്നാണ് അമ്പതോളം കെയ്സ് മദ്യക്കുപ്പികൾ റോഡിൽ ചിതറി വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയവർ റോഡിൽവീണ മദ്യക്കുപ്പികൾ എടുക്കുകയും സമീപത്തുകൊണ്ടുപോയി മദ്യപിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് ലോറി പാലത്തിൽ ഇടിച്ച് അപകടമുണ്ടായത്.

എന്നാൽ അപകടം നടന്നിട്ടും ലോറി നിർത്താതെ പോയത് സംശയാസ്പദമായിട്ടുണ്ട്. അനധികൃത മദ്യക്കടത്താണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി പാലത്തിൻറെ കൈവരിയിൽ ഇടിക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലോറിയിൽനിന്ന് റോഡിലേക്ക് വീണ മദ്യക്കുപ്പികളിൽ ചിലത് പൊട്ടി മദ്യം റോഡിൽ പരന്നൊഴുകി. പൊട്ടാതിരുന്ന കുപ്പികളിൽ ചിലത് ഓടിക്കൂടിയവർ എടുത്തുകൊണ്ടുപോയി. ശേഷിച്ചവ, സമീപത്തെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!