Kerala

ബഫർസോൺ; യുഡിഎഫ് കർഷകർക്കൊപ്പം,സീറോ ബഫർസോൺ ആക്കണം, രമേശ് ചെന്നിത്തല

കോഴിക്കോട് : ബഫർസോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. ദൂരപരിധി ഒരു കിലോമീറ്റർ ആക്കിയത് സംസ്ഥാന സർക്കാരാണ്. ലാഘവ ബുദ്ധിയോടെ ആണ് സർക്കാർ കാര്യങ്ങൾ കണ്ടത്. നിലവിലെ അവസ്ഥയിൽ ലക്ഷക്കണക്കിന് കർഷകരെ വഴിയാധാരമാകും.

ഉപഗ്രഹ സർവേ റിപ്പോർട്ട്‌ അബദ്ധ പഞ്ചാഗം ആണ്. ഈ റിപ്പോർട്ട്‌ പരിപൂർണമായി തള്ളണം. ഉപഗ്രഹ സർവേ റിപ്പോർട്ട്‌ സുപ്രീം കോടതിക്ക് നൽകുമോ ഇല്ലയോ എന്ന് സർക്കാർ വ്യക്തത വരുത്തണം. വനം മന്ത്രിക്ക് ഈ കാര്യത്തിൽ വ്യക്തത ഇല്ല. മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കണം

കർഷകർ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും യുഡിഎഫ് നൽകും. സീറോ ബഫർ സോൺ ആക്കണം എന്നതാണ് യു ഡി എഫ് നിലപാട്. തമിഴ്നാട് എടുത്ത രീതി മാതൃകയാക്കണം.സർക്കാർ ദുരഭിമാനം വെടിഞ്ഞു കർഷക താൽപര്യം സംരക്ഷിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!