National News

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്;ചോദ്യം ചെയ്യലിനെത്തണം

പനാമ പേപ്പര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കാണിച്ച് ബോളിവുഡ് താരം ഐശ്വര്യ റായിക്ക് ഇ ഡി നോട്ടീസ് അയച്ചു. 1048 ഇന്ത്യക്കാരുടെ പേരുകളാണ് പനാമ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്‌മ പുറത്തു വിട്ടിരിക്കുന്നത്.ഐശ്വര്യയ്ക്ക് ഇ.ഡി മൂന്നാം തവണയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണയും നോട്ടീസ് നല്‍കിയപ്പോഴും ഐശ്വര്യ ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല.
മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബോളിവുഡ് താരങ്ങളുൾപ്പെടെ നിരവധി പേർ പട്ടികയിലുണ്ട്. കള്ളപ്പണം ഒളിപ്പിച്ചുവെന്നതാണ് ആരോപണം.

അതേസമയം,​ ചോദ്യം ചെയ്യലിന് താരം ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിൽ നിന്ന് ഒമ്പത് പേരുടെ പേരും പനാമ പുറത്തു വിട്ട പട്ടികയിലുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!