പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം സപ്ത ദിന സഹവാസ ക്യാമ്പ് കുന്നമംഗലം ഈസ്റ്റ് എ യു പി സ്‌കൂളില്‍ നാളെ ആരംഭിക്കും.
മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പതാം ജന്മ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗാന്ധി സ്മൃതി പരിപാടികള്‍ ക്യാമ്പില്‍ നടത്തും. ക്യാമ്പ് വിളംബര ജാഥ, അംഗന്‍വാടി നവീകരണം, അടുക്കളത്തോട്ട നിര്‍മാണം, പൂന്തോട്ട നിര്‍മാണം, പരിസര ശുചീകരണം, സൂര്യ ഗ്രഹണത്തെ വരവേല്‍ക്കല്‍, പ്രഥമ ശുശ്രൂഷാ പരിശീലനം തുടങ്ങിയ കാര്യങ്ങള്‍ ക്യാമ്പിനോട് അനുബന്ധിച്ച് നടത്തും.
ക്യാമ്പ് ഉദ്ഘാടന പരിപാടി കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡന്റുമാരായ ആര്‍. വി. ജാഫര്‍, ബനീസ്. കെ ടി, വാര്‍ഡ് മെമ്പര്‍മാരായ എം. ഗോപാലന്‍ നായര്‍,സംജിത്. സി. വി, പ്രിന്‍സിപ്പല്‍ പി. അജിത, എസ്. എം. സി ചെയര്‍മാന്‍ ശബരീശന്‍, മദര്‍ പി ടി എ പ്രസിഡന്റ് ബവിത, ലിനീഷ് വി പി, ഹെഡ്മാസ്റ്റര്‍ മധുകുമാര്‍, ഹെഡ്മിസ്ട്രസ് ഗീത. എ സി, മധു മാസ്റ്റര്‍, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ യു. കെ. അനില്‍ കുമാര്‍, വളണ്ടിയര്‍ ലീഡര്‍മാരായ അമീന്‍ അക്തര്‍, ടി ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.

