വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം ന് മുന്‍പിലെ ബസ് സ്റ്റോപ്പില്‍ ബസ്സുകള്‍ തിരിക്കുന്നത് അപകടങ്ങള്‍ക്കും ഗതാഗത തടസ്സത്തിനും കാരണമാവുന്നു. വെള്ളിമാട്കുന്ന്-കോഴിക്കോട് സിറ്റി റൂട്ടില്‍ ഒടുന്ന 25 ഓളം സിറ്റി ബസ്സുകളാണ് നിര്‍മല ഹോസ്പിറ്റലിന്റെ സൈഡ് റോഡില്‍ വെച്ച് തിരിക്കുന്നത്. സ്‌കൂളിലും കോളേജിലുമായി നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും നിര്‍മല കോളേജിലേക്കുള്ള രോഗികളും മറ്റുമായി ഏറെ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ ബസ്സുകള്‍ തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുന്നു. നാഷണല്‍ ഹൈവെ റോഡ് ആയതിനാല്‍ കുന്ദമംഗലം ഭാഗത്ത് നിന്ന് കയറ്റം കയറി വരുന്ന വാഹനങ്ങളും എന്‍ജിഒ കോട്ടേഴ്‌സിനടുത്ത് നിന്ന് വരുന്ന വാഹനങ്ങളും എല്ലാം ചേര്‍ന്ന് വലിയ തിരക്കും ഇവിടെ അനുഭവപ്പെടുന്നുണ്ട്.

25 ഒാളം ബസ്സുകള്‍ ഇവിടെ നിന്ന് പല സമയങ്ങളിലായി തിരിക്കുമ്പോല്‍ ഹൈവേയിലെ ചരക്കു ലോറികളുള്‍പ്പെടെ ഉള്ള വാഹനങ്ങള്‍ ഒരുപാട് നേരം ഇവിടെ കുടുങ്ങിക്കിടക്കുക പതിവാണ്. ബസ്സ് റിവേഴ്‌സില്‍ തിരിക്കുന്നത് അറിയാതെ കാല്‍നട യാത്രക്കാരും ബൈക്ക് യാത്രക്കാരും അപകടത്തിലാവുന്നതാണ് വലിയ പ്രശ്‌നം. നിരവധി തവണ ഡ്രൈവര്‍മാരും മറ്റ് ബന്ധപ്പെട്ടവരും ഈ അവസ്ഥക്ക് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ഒരു ട്രാഫിക് സിഗ്നലോ മറ്റ് പരിഹാരമോ വേണമെന്നായിരുന്നു പ്രധാന ആവശ്യം. പലരും ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാഥൊരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ട് മൂന്ന് മിനിറ്റുകള്‍ ഇടവേളയിലാണ് ഇവിടെ ബസ്സുകള്‍ ഉള്ളത് അതിനാല്‍ കുറച്ച് ദൂരം പോയി തിരിക്കാനുള്ള സമയവും ബസ്സികള്‍ക്കില്ല. ജിഡിടി കോളേജിനടുത്ത് ഇതിനുള്ള സൗകര്യം ചെയ്യുന്നത് പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

