സൗഹൃദം അയൽപക്ക വേദി നൊച്ചി പൊയിൽ വയോജന സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം രമാദേവി ടീച്ചർ നിർവഹിച്ചു. കുന്നമംഗലം എസ് എച്ച് ഒ എസ് ശ്രീകുമാർ സംഗമത്തിൽ പങ്കെടുത്തു. കൂടാതെ അദ്ദേഹം സീനിയർ സിറ്റി സൺസ് ആക്റ്റിനെക്കുറിച്ച് സംഗമത്തിൽ ക്ലാസ്സ് എടുത്തു. അയൽപക്ക വേദി രക്ഷാധികാരികളായ മുൻ എം എൽ എ യു സി രാമൻ, പാണര് കണ്ടത്തിൽ വേലായുധൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അയൽപക്ക വേദി പ്രസിഡന്റ് പാറപ്പുറത്ത് രാജൻ ആണ് സൗഹൃദം അയൽപക്ക വേദി നൊച്ചി പൊയിൽ വയോജന സംഗമത്തിന് അദ്ധ്യക്ഷത വഹിച്ചത്.സെക്രട്ടറി എം കെ പ്രേമാനന്ദൻ സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു. ട്രഷറർ സി രാധാകൃഷ്ണൻ സൗഹൃദം അയൽപക്ക വേദി നൊച്ചി പൊയിൽ വയോജന സംഗമത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയുണ്ടായി.ചടങ്ങിനു ശേഷം കായിക പരിപാടികൾ സംഘടിപ്പിച്ചു.