സമൂഹത്തെ തിൻമകളിലേക്ക് നയിക്കുന്ന ലഹരി നാടിന് ആപത്ത് എന്ന വിഷയത്തിൽ കുന്ദമംഗലത്തെ സൗഹൃദ വേദി കൂട്ടായ്മയായ സുകൃതം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. സുകൃതം കൂട്ടായ്മ ചെയർമാൻ പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം സിവിൽ എക്സൈസ് ഓഫീസർ ഷഫീഖലി മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡണ്ട് എം സിബ്ഹത്തുള്ള, സഫിയ റഹ്മാൻ, ബൈജു പൊയ്യയിൽ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന ചിത്രരചന മത്സരത്തിൽ യു പി വിഭാഗത്തിൽ ഐഷ ഫാത്തിമ (ദയാപുരം) ഒന്നാം സ്ഥാനവും ഫാത്തിമ റഷ ( കാരന്തൂർ എം ജി എച്ച് എസ് എസ്) രണ്ടാം സ്ഥാനവും അമയ എം യു (കുന്ദമംഗലം എ യു പി എസ്) മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ പ്രണാം പ്രകാശ് (ജെഡിറ്റി എച്ച് എസ് എസ് ) ഒന്നാം സ്ഥാനവും വൈഗ സരാഗോ ( കുന്ദമംഗലം എച്ച് എസ് എസ് ) രണ്ടാം സ്ഥാനവും അമന്ന ഫാത്തിമ (ദയാപുരം) മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നവീൻ (മർക്കസ് ബോയ്സ് ) ഒന്നാം സ്ഥാനം നേടി. പൊതു വിഭാഗത്തിൽ രതീഷ് കല്ലറമ്മൽ ഒന്നാം സ്ഥാനവും ഷാഹിന യു കെ രണ്ടാം സ്ഥാനവും ന നജിയ പി മൂന്നാം സ്ഥാനവും നേടി.
പരിപാടിയുടെ ഭാഗമായി കോഴിക്കോട് എക്സൈസ് കലാ സംഘം അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി. ജോയിൻ കൺവീനർ മണിരാജ് പുനൂർ സ്വാഗതവും വൈസ് ചെയർമാൻ അബൂബക്കർ തെല്ലശേരി നന്ദിയും പറഞ്ഞു. ട്രഷറർ എൻ മൻസൂർ, പുഷ്പ, ഇ പി ലിയാഖത്ത് അലി, പി എം ഷരീഫുദ്ധീൻ, സുമയ്യ നെടുംങ്കണ്ടത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

