Kerala

നെടുമങ്ങാട് സുനിത വധക്കേസ്; മകളുടെ ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി

തിരുവനന്തപുരം : നെടുമങ്ങാട് സുനിത കൊലക്കേസിൽ നിർണായക ഉത്തരവുമായി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. സുനിതയുടെ മക്കളുടെ ഡി.എൻ.എ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. സുനിത വധക്കേസിൻെറ വിചാരണ വേളയിൽ പൊലീസിൻെറ വീഴ്ച പുറത്തുവന്നതോടെയാണ് കോടതിയുടെ ഇടപെടൽ. 2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങൾ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് കണ്ടെത്തിയത്. സുനിയെ ഭർത്താവ് ജോയി ആൻറെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിൻെറ കുറ്റപത്രം.

സുനിയുടെ ശരീര ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഡിഎൻഎ ഫലവും മക്കളുടെ ഡിഎൻഎയുമായി താരതമ്യം ചെയ്തുള്ള റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയില്ല. കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ ഒരു രേഖയുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. ഇതേ തുടർന്നാണ് സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധന നടത്താൻ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിൻെറ കടുത്ത എതിർപ്പ് തള്ളിയാണ് ഡിഎൻഎ പരിശോധനക്ക് കോടതി ഉത്തരവിട്ടത്. ബുധനാഴ്ച സുനിതയുടെ മക്കളുടെ ഡിഎൻഎ പരിശോധന നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!