Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ സ്‌നേഹവിരുന്ന് നല്‍കി

കുന്ദമംഗലം പഞ്ചായത്തിലെ 2015-20 സമയത്തെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും കുന്ദമംഗലം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌നേഹ വിരുന്ന് നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പഞ്ചായത്തില്‍ നടത്തിയ മികച്ച സേവനങ്ങള്‍ക്കുള്ള ആദരമായാണ് വിരുന്ന് സംഘടിപ്പിച്ചത്.

ആനപ്പാറ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരേയും പൊന്നാട അണിയിക്കുകയും അവര്‍ക്ക് സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സീനിയര്‍ ഡോക്ടര്‍ ഹസീന പറഞ്ഞു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു, അസിസ്റ്റന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത്, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രോത്സാഹനപരമായ സമീപനമാണ് പഞ്ചായത്ത് പ്രതിനിധികളില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞുകൊണ്ട് സി.പി സുരേഷ് ബാബു പറഞ്ഞു. എ. എച്ച്. ഐ സജിത്ത് നന്ദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!