രാഷ്ട്രപതിയില്‍ നിന്നും മികച്ച അധ്യാപകനുള്ള അവാര്‍ഡും സാക്ഷരതാ തുടര്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള ജില്ലാ അവാര്‍ഡും ലഭിച്ച എഴുത്തുകാരനും റിട്ടയേര്‍ഡ് മലയാളം അധ്യാപകനും ലൈബ്രറി കൗണ്‍സില്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകനും ആയ കെ.നാരായണന് നമ്പൂതിരി മാസ്റ്ററെ കൊളായ് എ.എല്‍.പി.സ്കൂള്‍ കുട്ടികള്‍ ആദരിച്ചു.

1995 ല്‍ ആണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയില്‍ നിന്ന് മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിക്കുന്നത്.
പെരിങ്ങളം സ്വദേശിയായ ഇദ്ദേഹം അധ്യാപക ജീവിതത്തിന് ശേഷവും സാമൂഹ്യ സാംസ്കാരിക മേഖലയില്‍ നിറസാന്നിദ്ധ്യമാണ്. മികച്ച ഒരു ഭാഷാ പണ്ഡിതന്‍കൂടിയായ ഇദ്ദേഹത്തിനെ വീട്ടിലെത്തിയാമ് കൊച്ചുകുട്ടികല്‍ ആദരിച്ചത്.

