Kerala kerala

സിപിഎം നവീന്റെ കുടുംബത്തിനൊപ്പം; കുറ്റവാളികളെ ശിക്ഷിക്കണം; എം.വി ഗോവിന്ദന്‍

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നവീന്റെ മരണം ദൗര്‍ഭാഗ്യകരമെന്നും കുടുംബത്തിന് പിന്തുണ അറിയിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ നീതിയുക്തമാകണമെന്ന് എഡിഎമ്മിന്റെ കുടുംബം ഗോവിന്ദനോട് ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തില്‍ പാര്‍ട്ടി രണ്ടു തട്ടിലാണെന്നു പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാര്‍ട്ടി ഒറ്റതട്ടിലാണെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പറഞ്ഞു.

നവീന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചു. അവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. നിയമപരമായ പരിരക്ഷ കിട്ടണം. കുറ്റവാളികളെ ശിക്ഷിക്കണം. അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!