പാലത്തായി കേസ് അന്വേഷണത്തിന് ഐ.ജി റാങ്കിൽ ഉള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ പുതിയ സംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവ്. നിലവിലെ അന്വേഷണ സംഘത്തിൽ ഉള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുത്എന്നും നിർദ്ദേശം .പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അമ്മയുടെ ഹരജിയിൽ ആണ് കോടതി ഉത്തരവ്.
രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം എന്നും ഡി.ജി.പിയ്ക്ക് നിർദേശംനൽകിയിട്ടുണ്ട് . പുതിയ അന്വേഷണ സംഘം എന്ന ആവശ്യത്തെ സർക്കാർ എതിർത്തില്ല. പാലത്തായി കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാൻ തയാറാണെന്ന് സർക്കാരും കോടതിയെ അറിയിച്ചു.
പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘം

