തൃശൂർ കേച്ചേരിയിൽ കൂമ്പുഴ പാലത്തിന് സമീപം പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി.. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്.രാവിലെ പതിനൊന്നരയോടെയാണ് കൂമ്പുഴ പാലത്തിന് സമീപത്തെ പുഴയില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹമാണ് നാട്ടുകാര്‍ ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തൊട്ടടുത്ത് നിന്ന് യുവതിയുടെ മൃതദേഹവും കണ്ടെത്തി.മാതാവിനോട് അങ്കണവാടിയിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. അതിനിടെ കുഞ്ഞുമായി ഒരു സ്ത്രീ പുഴയില്‍ ചാടിയെന്ന് വാര്‍ത്ത പരന്നു. ഈ സമയത്ത് ഹസ്‌നയുടെ മാതാവ് അങ്കണവാടിയില്‍ വിളിച്ചുചോദിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. യുവതിയുടെ അരയില്‍ തുണികൊണ്ടുള്ള കെട്ടുണ്ടായിരുന്നു. മകനെ അരയില്‍ ബന്ധിച്ചശേഷം പുഴയില്‍ ചാടിയതാകാമെന്നാണ് പൊലീസിന്‍റെ അനുമാനം. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
കുഞ്ഞിനെ ദേഹത്ത് കെട്ടി പുഴയില്‍ ചാടി,തൃശൂരിൽ അമ്മയും 3 വയസുകാരനും മരിച്ചനിലയിൽ

