ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പിന്തുണച്ച് വീണ്ടും കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. നേരത്തെ മോദിയെ അനുകൂലിച്ച് വലിയ വിവാദമായതിന് പിന്നാലെയാണിത്.
മോദി നമ്മുടെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തെ ബഹുമാനിക്കണമെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എം.പി. എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കാനും അദ്ദേഹത്തിന്റെ വീഴ്ചകളെ തുറന്നുകാട്ടാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം വിദേശത്ത് പോകുമ്പോള്‍ എന്റെ രാജ്യത്തിന്റെ പതാകയേന്തിയ പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും വേണം. -തരൂര്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.