Kerala kerala

കരുതലിന്റെ കരംചേര്‍ത്ത് ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്

കോഴിക്കോടിന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും മുഖചിത്രമായി മാറിയ ‘ഹാപ്പി ഹില്‍’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്. പ്രത്യേക ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, മാനസികവും ശാരീകവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ സംരക്ഷണവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 2019ലാണ് ജില്ലാ ഭരണകൂടം ഹാപ്പി ഹില്‍ പദ്ധതി ആരംഭിക്കുന്നത്. സാമൂഹികനീതി-വനിതാ ശിശു വികസന വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ നിരവധി പേര്‍ക്കാണ് സാന്ത്വനമേകാന്‍ സാധിച്ചത്.

ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ദേവഗിരി സെന്റ് ജോസഫ് കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഹോളി ക്രോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ടെക്നോളജി, പ്രൊവിഡന്‍സ് വുമണ്‍സ് കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ് എന്നിവയുടെ സഹകരണത്തോടെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍, പെണ്‍കുട്ടികള്‍ക്കുള്ള ആഫ്റ്റര്‍ കെയര്‍ ഹോം, മഹിള മന്ദിരം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള ആശ ഭവനുകള്‍, വൃദ്ധസദനം എന്നീ ഏഴ് അതിഥി മന്ദിരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ജില്ലാ ഭരണകൂടം കോളേജുകളുമായി ധാരണാപത്രം പുതുക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഇത്തരം ഹോമുകളുമായി ചേര്‍ന്ന് അന്തേവാസികളുടെ പുരോഗതിയും സാമൂഹിക പരിരക്ഷയും ഉറപ്പുവരുത്തുന്ന വിവിധ പരിപാടികള്‍ക്കാണ് തെരഞ്ഞെടുത്ത കോളേജുകള്‍ നേതൃത്വം നല്‍കുക. വെല്‍ഫെയര്‍ ഹോമുകളിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുക, തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കുക, സ്വയംതൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുക, മാനസിക-ശാരീരിക ഉല്ലാസം ഉറപ്പുവരുത്തുക, വ്യക്തിത്വ വികാസത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് ലക്ഷ്യം.

വൃദ്ധസദനത്തിന്റെ ഭൗതിക സൗകര്യങ്ങല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കോളേജുകളുടെയും ജില്ലാ കലക്ടറുടെ ഇന്റേണ്‍സിന്റെയും നേതൃത്വത്തില്‍ ഹാപ്പി ഹില്ലിലൂടെ നടപ്പാക്കി. പുരുഷന്മാരുടെ ആശാഭവനില്‍ വാഷിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികള്‍ക്ക് ഐഐഎമ്മിന്റെ സഹകരണത്തില്‍ കായിക ഉപകരണങ്ങള്‍ കൈമാറുകയും ചെയ്തു. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ക്ഷേമ ഭവനങ്ങളിലെ താമസക്കാര്‍ക്ക് മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനുള്ള നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഹാപ്പി ഹില്‍ നേതൃത്വം നല്‍കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് സ്‌നേഹത്തോടും കരുതലോടും കൂടിയ പിന്തുണ നല്‍കുന്നതില്‍ ഹാപ്പി ഹില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പദ്ധതി കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!