തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇളയ ദളപതി വിജയ്യുടെ ജനസേവനപ്രവര്‍ത്തികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നാണ് സൂചന. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ ചേരാനാണ് താരത്തിന്റെ നീക്കമെന്നും വിവരമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
അടുത്ത കാലത്തായി തമിഴ്‌നാട്ടില്‍ നിന്ന് നിരവധി സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ഏറെ ചര്‍ച്ചയാകുന്നതിനിടെയാണ് തൃഷ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത പ്രചരിക്കുകയാണ്.
എം ജി ആര്‍, ജയലളിത തുടങ്ങി ഖുഷ്ബു, കമലഹാസന്‍ എന്നിവരില്‍ എത്തിനില്‍ക്കുന്ന തമിഴ് രാഷ്ട്രീയത്തിലേക്കാണ് പുത്തന്‍ താരോദയമാകാന്‍ തൃഷ ഒരുങ്ങുന്നത്. എന്നാല്‍, സിനിമകളുടെ ചിത്രീകരണ തിരക്കിലായ താരം രാഷ്ട്രീയപ്രവേശനത്തെപ്പറ്റി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.