ദിനംപ്രതിയുള്ള കോവിഡ് കണക്കുകളില്‍ ഇന്ത്യയില്‍ വന്‍ വര്‍ധന. കോവിഡ് രോഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനോട് അടുക്കുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 28,36,925 ആയി.
ബുധനാഴ്ച മാത്രം 977 പേരാണ് ഇന്ത്യയില്‍ കോവിഡ് രോഗബാധ മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 53,866 ആയി. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
മഹാരാഷ്ട്രയില്‍ മാത്രം ഇതുവരെ 6,28,642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടില്‍ 3, 49,654 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ 3,00000, കര്‍ണാടകയില്‍ 2, 49,000, ഉത്തര്‍പ്രദേശില്‍ 1,62,434 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.