കുന്നമംഗലം : കുന്ദമംഗലം ന്യൂസ് ഡോട് കോം നല്‍കിയ വാര്‍ത്തത്തയെത്തുടര്‍ന്ന് പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് ദത്തെടുത്ത നിരാലംബയായി ഒറ്റയ്ക്ക് താമസിക്കുന്ന പെരിങ്ങളം സ്വദേശി സരസ്വതി അമ്മയുടെ വീടിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനം കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്.എം നിര്‍വഹിച്ചു.
കഴിഞ്ഞ ദിവസമാണ് കുന്ദമംഗലം ന്യൂസ് നല്‍കിയ വാര്‍ത്ത കണ്ടറിഞ്ഞ് പി എസ് എന്‍ കോളേജ് പ്രിന്‍സിപ്പളും സ്ഥാപനത്തിന്റെ ഡയറക്ടറും കൂടിയായ സുജേഷും അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘം സരസ്വതി അമ്മയുടെ വീട്ടില്‍ എത്തി ദുരവസ്ഥ നേരിട്ടറിഞ്ഞത്. തുടര്‍ന്ന് സരസ്വതി അമ്മയ്ക്ക് മുഴുവന്‍ സഹായവും നല്‍കാമെന്ന് ഉറപ്പു നല്‍കുകയായിരുന്നു.
കോളേജിലെ നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് വോളന്റിയര്‍മാര്‍, വീടിന്റെ പരിസരത്ത് കെട്ടിക്കിടന്നിരുന്ന ചെളിയും വെള്ളവും നീക്കം ചെയ്യുകയും കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയും ചെയ്തു. ചാരിറ്റബിള്‍ ട്രസ്‌റ് അംഗങ്ങളായ ശ്രീ. മഹേന്ദ്രന്‍. പി. എം, ശ്രീ. രവികുമാര്‍, വോളണ്ടിയര്‍ ക്യാപ്റ്റന്‍മാരായ നിധിന്‍, ഷാഹിദ. എം എന്നിവര്‍ നേതൃത്വം നല്‍കി.
വരും ദിവസങ്ങളിലായി അറ്റകുറ്റപ്പണികളും, വയറിംഗ്, പ്ലംബിംഗ്, വാതില്‍, ജനല്‍, സീലിംഗ്, ബാത്‌റൂം, പെയിന്റിംഗ് എന്നിവയും പൂര്‍ത്തീകരിച്ചു താമസയോഗ്യമാക്കി ഓണത്തിനുമുമ്പ് സരസ്വതിയമ്മക്ക് സമര്‍പ്പിക്കുമെന്ന് പിഎസ്എന്‍ ചാരിറ്റബിള്‍ ട്രസ്‌റ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. പ്രിയ സുചേഷ് അറിയിച്ചു.