ന്യൂ ഡൽഹി : ഇന്ത്യയിൽ അതിരൂക്ഷ്മായ കോവിഡ് വ്യാപനം. 24 മണിക്കൂറിനിടെ 40,425 പോസിറ്റീവ് കേസുകളും 681 മരണവും റിപ്പോർട്ട് ചെയ്തു. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം11 ലക്ഷം കടന്നു. ഇന്ത്യയിലെ ആകെ പോസിറ്റീവ് കേസുകൾ 1,118,043 ആയി. ഇതുവരെ 27,497 പേർ മരിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 11 ലക്ഷം കടന്നത് മൂന്ന് ദിവസം കൊണ്ടാണ്.
മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 25,936 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നിരക്ക് 62.61 ശതമാനമായി കുറഞ്ഞു.