Kerala

ഡെങ്കിപ്പനി; അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു.സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് . സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തികയാണെന്നും മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ എത്തുന്നവർ മറ്റ് രോഗ ബാധിതരാകാതിരിക്കാനുള്ള പ്രതിരോധ നടപടി സ്വീകരിച്ചതായും വീണാ ജോർജ് അറിയിച്ചു. പനി സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ തന്നെ നൽകിയിരുന്നു. ആരോഗ്യവകുപ്പ് ചികിത്സ പ്രോട്ടോകോൾ നിർദേശിച്ചിരുന്നുതായും എല്ലാ ആരോഗ്യ പ്രവർത്തകരും അതിനനുസരിച്ച് പരിശീലനം സിദ്ധിച്ചവരാണെനന്നും മന്ത്രി വ്യക്തമാക്കി.

ജൂൺ രണ്ടിന് തന്നെ സംസ്ഥാനത്ത് എല്ലായിടത്തും പനി ക്ലിനിക്കുകൾ തുടങ്ങിയിരുന്നു. ഐഎംഎ ഉൾപ്പെടെയുള്ള സംഘടനകളും ആയി ബുധനാ‍ഴ്ച ചർച്ച നടത്തും. എല്ലായിടത്തും മരുന്നു ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

എലിപ്പനി സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ പരിശോധന കിറ്റുകൾ സംസ്ഥാനത്ത് എത്തിച്ചു.മരണങ്ങൾ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. അതിനു വേണ്ടിയിട്ടുള്ള പ്രവർത്തനമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്നും അനാവശ്യമായുള്ള റഫറലുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ ഏ‍ഴ് പേര്‍ മരണപ്പെട്ടു. എലിപ്പനി ബാധിച്ച് 27 മരണം റിപ്പോർട്ട് ചെയ്തു.മുൻ വർഷങ്ങളേക്കാൾ കൂടുതലായി കേസുകളും മരണവും ഉണ്ടായിട്ടില്ലെന്നും ഓരോ മരണവും ഒഴിവാക്കണം എന്നതാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!