രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. . കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്. 1,576മരണം . 87,619പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
ഇന്നലെ വരെ 27,66,93,572 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,98,81,965 ആണ്. ഇതില്‍ 2,87,66,009 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,86,713 നിലവില്‍ 7,29,243 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.

