കൊടുവള്ളി: വായനാ ദിനാചരണത്തിന്റെ ഭാഗമായി ‘വയനാ മധുരം’ പദ്ധതി പ്രകാരം എം.ജി.എം. കൊടുവള്ളി ഈസ്റ്റ് മണ്ഡലം കമ്മിറ്റി വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. കൊടുവള്ളി ഹയര്‍ സെകന്ററി സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുസ്സമദ് കെ.കെ മണ്ഡലതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ത്രീകളില്‍ നിന്നും ധനസമാഹരണം നടത്തിയാണ് പുസ്തകങ്ങള്‍ ശേഖരിച്ചത്. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടന്ന പരിപാടിയില്‍ റംല മഠത്തില്‍, സൈനബ എം കെ ഓമശേരി,ശാഹിദ കൊടുവള്ളി,ഷറീന അസ് ലം, റംല ടി.കെ,ഹാജറ എം. ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.