Kerala News

മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല

തിരുവനന്തപുരം:വ്യവസായ വകുപ്പിൽ നിന്നും മാറ്റിയ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ വകുപ്പിന്റെ ചുമതല നൽകി. ദിവസങ്ങള്‍ക്ക് അകം മൂന്ന് തവണയാണ് അദ്ദേഹത്തിന്റെ സ്ഥാനങ്ങള്‍ മാറ്റിയത്.

കഴിഞ്ഞ ദിവസം എഐ ക്യാമറ സംബന്ധിച്ച റിപ്പോര്‍ട്ട് ഹനീഷ് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇടപാടില്‍ കെല്‍ട്രോണ്‍ കേന്ദ്ര വിജിലന്‍സിന്റെ നയങ്ങള്‍ പാലിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. റോഡ് ക്യാമറവിവാദം അന്വേഷിക്കുന്ന ഇടയിലാണ് അദ്ദേഹത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി നിയമിച്ചത്.

പിന്നീട് ഹൗസിങ് ബോര്‍ഡിന്റെ ചുമതലയും നല്‍കി. അടുത്ത ദിവസം ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ഇറക്കിയ ഉത്തരവില്‍ ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതല നല്‍കി. ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കേശവേന്ദ്രകുമാറിനെ ഫിനാന്‍സ് സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!