എരുമേലിയിൽ രണ്ട് പേരെ കുത്തി കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്ക് വെടി വെക്കാൻ ഉത്തരവ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്.
നേരത്തെ, കാട്ടുപോത്തിനെ വെടി വെച്ച് കൊല്ലുമെന്നുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് വിവാദമായിരുന്നു.
എന്നാൽ,വനം-വന്യജീവി നിയമപ്രകാരം കടുവയടക്കമുള്ള മൃഗങ്ങള്‍ ഉൾപ്പെടുന്ന ഷെഡ്യൂള്‍ഡ് 1-ല്‍പ്പെടുന്നതാണ് കാട്ടുപോത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതിയില്ലാതെ ഈ ഗണത്തിൽ പ്പെടുന്ന മൃഗങ്ങളെ വെടിവച്ചുകൊല്ലാനാവില്ല.

