സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വാക്കേറ്റം. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തിയ ജീവനക്കാരെ തടഞ്ഞതാണ് വാക്കേറ്റത്തിനിടയാക്കിയത്. സെക്രട്ടേറിയറ്റിന്റെ കന്‍റോണ്‍മെന്‍റ് ഗേറ്റ് ഒഴികെ മറ്റ് കവാടങ്ങളെല്ലാം വളഞ്ഞാണ് യുഡിഎഫ് പ്രതിഷേധം പുരോഗമിക്കുന്നത്.
പ്രവര്‍ത്തകരു ഒരു ജീവനക്കാരി പ്രതിഷേധക്കാരോടു കയർക്കുന്നതും എന്തുവന്നാലും ജോലിക്കുകയറുമെന്നും പറയുന്നുണ്ട്. വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രതിഷേധക്കാരുടെയും ജീവനക്കാരിയുടെയും ഇടയിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്തു. സമരവുമായി എത്തിയ പ്രവർത്തകർ സെക്രട്ടറിയേറ്റിലെത്തിയ ജീവനക്കാരുടെ തടഞ്ഞു. പോലീസ് പ്രവർത്തകരെ തടഞ്ഞത് സംഘർഷത്തിന് കാരണമായി. സർക്കാരിനെതിരായ ജനവികാരം ആളിക്കത്തിക്കാൻ സമരത്തിലൂടെ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
നികുതി വർധനവും എ.ഐ ക്യാമറ ഇടപാട് വിവാദവും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രധാനമായും ഉയർത്തി കാണിച്ചത്. സെക്രട്ടറിയേറ്റ് പൂർണ്ണമായും വളഞ്ഞ് നടത്തിയ സമരത്തിൽ സർക്കാരിനെതിരായ കുറ്റപത്രം പ്രതിപക്ഷം വായിച്ചു. 40% കമ്മീഷൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന പുതിയ പ്രചരണ തന്ത്രത്തിനും യു.ഡി.എഫ് തുടക്കം കുറച്ചു.