കുന്ദമംഗലം: കോവിഡ് 19 പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ 1000 കുടുംബങ്ങൾക്ക്
റംസാൻ പലവ്യഞ്ജന കിറ്റ് വിതരണം നടത്തി കുന്ദമംഗലം പന്തീർപാടം ടൗൺ മുസ്ലിം ലീഗ്. 4 ലക്ഷം രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിന്റെ ഉദ്ഘാടനം മുൻ എം എൽ എ യു സി രാമൻ നിർവഹിച്ചു. ലീഗ് പ്രവർത്തകരുടെയും കെ എം സി സി യുടെയും, യൂത്ത് ലീഗിൻ്റെയും സഹായത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചത്
ലോക്ക് ഡൗണിന്റെ തുടക്കത്തിൽ 40 കുടുംബങ്ങൾക്ക് നേരത്തെ മരുന്നെത്തിച്ചു നല്കാൻ പ്രവത്തകർക്ക് സാധിച്ചിരുന്നു. അതോടൊപ്പം നിർദ്ധരായ കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം നടത്താനും, വീടില്ലാത്തവർക്ക് വീട് വെച്ച് നൽകാനും പന്തീർപാടം മുസ്ലിം ലീഗ് കമ്മറ്റി മുൻപിട്ടറങ്ങിയിരുന്നു. അതു പോലെ പഠിക്കാൻ കഴിവുള്ള സാമ്പത്തിക ബാധ്യത മൂലം പ്രയാസപ്പെടുന്ന പ്രദേശത്തെ കുട്ടികളെ ദത്തെടുത്ത് പഠിപ്പിക്കാനും പന്തീർ പാടത്തെ ലീഗ് പ്രവർത്തകർക്ക് സാധ്യമായി. സ്കൂൾ തുറക്കാനിരിക്കെ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനും പഠനോപകാരങ്ങൾ വിതരണം ചെയ്യാനുമുള്ള പുതിയ പദ്ധതികൾ നിലവിലുണ്ട്.
കിറ്റ് വിതരണ ചടങ്ങിന് പന്തീർപാടം ടൗൺ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഒളോങ്ങൽ സലിം സ്വാഗതവും പ്രസിഡന്റ് പാലക്കൽ മുഹമ്മദ് അധ്യക്ഷതയും വഹിച്ചു. ട്രഷറർ സി പി മുഹമ്മദ് നന്ദി രേഖപ്പെടുത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ ഉസ്സെയിൻ ,
ജില്ല യൂത്ത് ലീഗ് പ്രവർത്തനസമിതി അംഗം ബാബു മോൻ, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ ജുനൈദ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി കെ കെ ശമീൽ, സി.പി ശിഹാബ് പാലക്കൽ, കെ കെ സി നൗഷാദ്, സി കെ അബ്‌ദുറഹിമാൻ, പരപ്പിൽ മജീദ്, ഷമീം കെ , കെ.ടി.ഖദീം എന്നിവർ പങ്കാളികളായി.