Kerala News

മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും തുക സർക്കാർ കട്ട് ചെയ്തത് നിയമ സാധ്യതയില്ലാതെ

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ശമ്പളം മാറ്റി വെക്കുന്ന നടപടിയിൽ അപാകത. മനുഷ്യാവകാശ കമ്മീഷൻ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും തുക സർക്കാർ കട്ട് ചെയ്യു്യുന്നത് നിയമ സാധ്യതയില്ലാതെ. മനുഷ്യാവകാശ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ യാതൊരു ഇടപെടലുകളും നടത്താൻ പാടില്ലായെന്നു പാർലമെന്റ് പാസ്സാക്കിയ നിയമം നില നിൽക്കെയാണ് കേരള സർക്കാരിന്റെ പുതിയ ഉത്തരവ്.

ഉദ്യോഗസ്ഥരുടെ ഒരു വർഷത്തെ ശമ്പളത്തിൽ നിന്നും 30 ശതമാനം കട്ട് ചെയ്തത് എന്നാൽ ഈ തുക എന്ന് നൽകുമെന്നോ തിരിച്ചു നൽകുമെന്നോ ധനകാര്യ (രഹസ്യ )വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ഇല്ല. അസാധാരണ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അസാധാരണ നടപടി വേണമെന്ന് സർക്കാർ പറയുമ്പോഴും, മനുഷ്യ അവകാശ ഉദ്യോഗസ്ഥരുടെ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താതെ എടുത്ത നടപടി നിയമ വിരുദ്ധമാണ്. എന്നാൽ ഒരു മാസത്തെ ശമ്പളം ഒരുമിച്ച് തന്നാൽ 30 ശതമനം പിടിക്കുന്നത് ഒഴിവാക്കാമെന്നും ഉത്തരവിൽ പറയുന്നു.

ഹൈകോടതി ഉദ്യോഗസ്ഥരുടെ ശമ്പളം സർക്കാർ പിടിക്കില്ലായെന്നു അവകാശപ്പെടുമ്പോഴും ജുഡീഷ്യറിയെ പോലെ സമാനമായി

പ്രവർത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനെ ഇതിൽ ഉൾപ്പെടുത്തിയത് വിമർശനങ്ങൾക്കു വഴി വെക്കുന്നു. നിലവിൽ മാസത്തിൽ അറുപതിനായിരം രൂപയ്ക്ക് മുകളിലായി ഉദ്യോഗസ്ഥർ കോവിഡ് പ്രവർത്തനങ്ങൾക്കു നൽകുന്നതിന് പിന്നാലെയാണ് 30 ശതമാനം ശമ്പളത്തിൽ നിന്നും നല്കാൻ സർക്കാർ ധനകാര്യ (രഹസ്യ) വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിരിക്കുന്നത്. നിയമ വകുപ്പുമായി ആലോചിക്കാതെ എടുത്ത തീരുമാനം നില നിൽക്കാൻ സാധ്യത ഇല്ലാത്തതാണെന്നാണ് നിയമ വിധഗ്തർ ചൂണ്ടി കാണിക്കുന്നത്. നിയമം ഭേദഗതി വരുത്താതെ പുറപ്പെടുപ്പിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കാൻ സാധ്യത ഉള്ളതല്ല എന്നും പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!