രാഹുൽ ഗാന്ധിക്ക് തിരിച്ചടി. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി സ്റ്റേ ആവശ്യാപ്പിട്ടുകൊണ്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളി സൂറത്ത് സെഷൻസ് കോടതി.
രാഹുൽ ഗാന്ധിക്ക് തനിക്ക് നഷ്ട്ടപ്പെട്ട നിയമസഭാ അംഗത്വം തിരികെ ലഭിക്കണമെങ്കിൽ ഇന്നത്തെ വിധി നിർണായകമായിരുന്നു. ഇനി മൂന്ന് ദിവസത്തിനുള്ളിൽ ഹൈക്കോടതിൽ നിന്ന് അനുകൂല വിധി ലഭിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങുകയുള്ളൂ.
നേരത്തെ, അഞ്ചുമണിക്കൂർ നീണ്ട് നിന്ന വാദ പ്രതിവാദങ്ങളായിരുന്നു കേസിൽ നടന്നത്. രാഹുൽ ഗാന്ധി സ്ഥിരമായി അപകീർത്തി പരാമർശങ്ങൾ നടത്താറുള്ള വ്യക്തിയാണെന്ന് പരാതിക്കാരനായ പൂർണേഷ് മോദി കോടതിയിൽ പറഞ്ഞു. പരാതിക്കാരൻ കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം ചോദിച്ചിരുന്നെങ്കിലും കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേ സമയം, സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രെയിറ്റ് കോടതിയുടെ അധികാര പരിധിയെ അടക്കം ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുൽ അപ്പീൽ നൽകിയത്.
വരുന്ന 23 നകം നിലവിലുള്ള വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചിട്ടില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ നിയമ സഭാ അംഗ്വതം നഷ്ടപ്പെടുകയും വയനാട്ടിൽ ഉപതെരെഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.
കഴിഞ്ഞ മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

