പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധ കേസ് പ്രതികള്‍ റിമാന്‍ഡില്‍.14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ ചിറ്റൂർ ജയിലിലേക്കാണ് മാറ്റുക. സുബൈറിന്‍റേത് രാഷ്ടീയ കൊലപാതകമാണെന്നാണ് റിമാൻറ് റിപ്പോർട്ടില്‍ പറയുന്നത്.ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി.
സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം, പാലക്കാട് നിരോധനാജ്ഞ ഇന്ന് വൈകുന്നേരം അവസാനിക്കാനിരിക്കെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.