മികച്ച കളക്ടഷനോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് നേടിയത്. സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഒരാഴ്ചത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് 35 ലക്ഷത്തിലധികം രൂപയുടെ കളക്ഷന്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് സ്വന്തമാക്കിയത്.
78,415 കിലോമീറ്റര്‍ ദൂരമാണ് ഇക്കാലയളവില്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസുകള്‍ സഞ്ചരിച്ചത്. ബെംഗളൂരുവിലേക്കുള്ള ബസുകളാണ് കളക്ഷനില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം ലഭിച്ച കണക്കുകള്‍ ക്രോഡീകരിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
മറ്റ് ബസ് സർവീസുകളെ അപേക്ഷിച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസിന്റെ ടിക്കറ്റ് നിരക്ക് കുറവാണ്. ബംഗളൂരുവിലേക്ക് പ്രൈവറ്റ് ബസുകൾ 3999 രൂപ വാങ്ങുമ്പോൾ കെഎസ്ആർടിസി സ്വിഫ്റ്റ് ഈടാക്കുന്നത് 3100 രൂപയാണ്.അതേസമയം സ്വിഫ്റ്റ് ബസിന്റെ അപകട പരമ്പര തുടരുന്നു. കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയില്‍ കൈതപ്പൊയില്‍ പാലത്തിന് സമീപമാണ് പുതിയ അപകടം. സ്വിഫ്റ്റ് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസ്സ് ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് അപകടത്തില്‍ പെട്ടത്.