
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്ഥല അളവെടുപ്പിനിടെ അയൽവാസിയെ കുത്തിക്കൊന്നു.മാവിളക്കടവ് സ്വദേശി ശശിയാണ് മരിച്ചത്. താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി വസ്തു അളക്കലിനിടെയായിരുന്നു കൊലപാതകം. അയൽവാസിയായ മണിയനാണ് ശശിയെ കുത്തി കൊന്നത്. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.