Kerala News

പത്മ ലക്ഷ്മി സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ‌ അഭിഭാഷക; അഭിനന്ദനവുമായി പി രാജീവ്

സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ അഭിഭാഷകയായി പത്മലക്ഷ്മി എൻറോൾ ചെയ്തു. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരിൽ ഒന്നാമതായാണ് പത്മ എൻറോൾ ചെയ്തത്.

നീതി നിഷേധിക്കപെട്ടവരുടെ ശബ്ദമാകുക എന്നാണ് തന്റെ ലക്ഷ്യമെന്ന് പത്മ ലക്ഷ്മി പറഞ്ഞു.

ചെറുപ്പം മുതലേ വക്കീലാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭൗതീക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് എൽഎൽബിക്ക് ചേരുന്നത്. സ്വന്തം സ്വത്വത്തെക്കുറിച്ച്‌ അച്ഛനോടും അമ്മയോടും പറയുന്നത് എൽഎൽബി അവസാന വർഷമാണ്‌. ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാൻ കുടുംബം പിന്തുണ നൽകിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോടാണ് പറയേണ്ടതെന്ന് അച്ഛനും അമ്മയും പറഞ്ഞത് വലിയ ആശ്വാസമായെന്നും പത്മ പറഞ്ഞു.

മുന്നോട്ടുള്ള യാത്രയിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകരുതെന്നും നിയമപഠനം പൂർത്തിയാക്കിയാൽ തന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച്‌ അവർക്ക്‌പേടിയുണ്ടാകില്ലെന്നും വിശ്വസിച്ചു.
കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ ഹോർമോൺ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇൻഷുറൻസ് ഏജന്റായും, പിഎസ് സി ബുളളറ്റിൻ വിറ്റുമാണ് ചെലവിനുളള തുക കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും പത്മലക്ഷ്മി പറഞ്ഞു.

പ്രാക്ടീസിന് ശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷകൾ എഴുതാനാണ് തീരുമാനമെന്നും ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ നിന്ന് കൂടുതൽ പേർ അഭിഭാഷകരായി കടന്നുവരണമെന്നും ആവശ്യമുളളവർക്ക് തന്റെ പക്കലുളള പുസ്തകങ്ങൾ നൽകാൻ തയ്യാറാണെന്നും പത്മലക്ഷ്മി കൂട്ടിച്ചേർത്തു.

അതേ സമയം , പത്മലക്ഷ്മിയെ അഭിനന്ദിച്ചു കൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രംഗത്തെത്തി.

ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങൾ. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളില്ല. തടസങ്ങൾ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തിൽ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേർത്തിരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

നീതിക്കായുള്ള പോരാട്ടത്തിൽ ഏത് ഭാഗത്ത് നിൽക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികൾ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയിൽ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്‌ദമാകുകയാണ്‌ ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകൾ അത്രമേൽ മൂർച്ചയുള്ളതാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള കൂടുതലാളുകൾ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്മിയെയും ഇന്നലെ എൻറോൾ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കൽകൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!