Local

കാരുണ്യ മേഖലയിൽ പുതിയ ചരിത്രം തീർത്ത് മുസ്ലിം ലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ്

മുസ്ലിം ലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സഹോദരിയുടെ പൂർണ സാമ്പത്തിക ചെലവിൽ കോഴിക്കൽ കോയ സാഹിബ്‌ സൗജന്യമായി നൽകിയ സ്ഥലത്ത് നിർമിച്ച ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി കിണറിന്റെ ഉദ്ഘാടനം ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു.കെ സക്കീർ സ്വാഗതം പറഞ്ഞു.കെ.പി കോയ ഹാജി, അരിയിൽ മൊയ്തീൻ ഹാജി, കെഎംഎ റഷീദ്,എം ബാബുമോൻ, ടിഎംസി അബൂബക്കർ, കെ ബഷീർ മാസ്റ്റർ, അൽത്താഫ് അഹമ്മദ്, സമീറ അരീപ്പുറം, ഫൈസൽ അരീപ്പുറം, ഇ എം സുബൈദ, , കെ ഇബ്രാഹീം,മുഹമ്മദ്‌ ഒ, ശർഷാദ്,കെപി ഷംസുദ്ധീൻ, മുജീബ് ടിഎം തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റസാഖ് മാസ്റ്ററെ വാർഡ് കമ്മിറ്റി ആദരിച്ചു.ചടങ്ങിൽ സ്ഥലത്തിന്റെ രേഖകൾ വാർഡ് കമ്മറ്റിക്ക് കൈമാറി ചടങ്ങിൽ വെച്ച് കിണറിനാവശ്യമായ സാമ്പത്തിക ചെലവുകൾ മുഴുവൻ വഹിച്ച സഹോദരി, സ്ഥലം നൽകിയ കോയിക്കൽ കോയ, പദ്ധതിക്ക് തുടക്കം കുറിച്ച കെപി സൈഫുദ്ദീൻ എന്നിവരെ ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!